കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതി മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലം

  • By Ajith Babu
Google Oneindia Malayalam News

Sambath
പാലക്കാട്: പുത്തൂരില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സമ്പത്തി(26)ന്റെ മരണം തലച്ചോറിലെ രക്തസ്രാവവും മര്‍ദ്ദനവും മൂലമാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതായി സൂചന. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളെജില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടം നാലു മണിക്കൂര്‍ നീണ്ടുനിന്നു. പോസ്റ്റമോര്‍ട്ടം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ചൊവ്വാഴ്ച തന്നെ കൈമാറിയിട്ടുണ്ട്.

തല ശക്തിയായി ഏതെങ്കിലും പ്രതലത്തില്‍ ഇടിച്ചാലാണ് ഇത്ര കാര്യമായ ക്ഷതം ഉണ്ടാകുകയെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. സമ്പത്തിന്റെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുണ്ട്. വാരിയെല്ല് ഒടിഞ്ഞ നിലയിലാണ്. കാല്‍വെള്ളയില്‍ ചൂരല്‍ കൊണ്ടടിച്ചതിന്റെ പാടുകളും പോസ്റ്റമോര്‍ട്ടത്തില്‍ കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ബുധനാഴ്ച കൈമാറും.

നേരത്തേ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട സമ്പത്ത് തിങ്കളാഴ്ച അര്‍ദ്ധ രാത്രിയിലാണ് മരിച്ചത്. സമ്പത്തിന് രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയെങ്കിലും മരിയ്ക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

എന്നാല്‍ പോലീസ് മര്‍ദനത്തിലാണ് മരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കസ്റ്റഡി മരണത്തെക്കുറിച്ച് ആലത്തൂര്‍ ഡിവൈഎസ്പി ടിഎസ്.ജോസഫ് അന്വേഷിക്കുമെന്ന് ഐജി മുഹമ്മദ് യാസിന്‍ അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X