ഉണ്ണിത്താന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മഞ്ചേരി സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച കെപിസിസിയാണ് സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചത്. ഇതോടെ എഐസിസി അംഗമായ ഉണ്ണിത്താന്‍ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്തും.
കഴിഞ്ഞ ഡിസംബര്‍ 20ന് രാത്രിയാണ്് സസ്‌പെന്‍ഷന് ഇടയാക്കിയ സംഭവം അരങ്ങേറിയത്. മഞ്ചേരി 22ാം മൈലില്‍ ഒരു വീട്ടില്‍ വച്ചു ഉണ്ണിത്താനെയും മുന്‍ സേവാദള്‍ പ്രവര്‍ത്തകയായ യുവതിയെയും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിക്കുകയായിരുന്നു. പാര്‍ട്ടിയ്ക്ക് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്ക്കാലിക ചുമതല ബെന്നി ബെഹനാന് നല്‍കാനും കെപിസിസി തീരുമാനിച്ചു.












Click it and Unblock the Notifications