Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇരുപതിനായിരത്തോളം പേര്‍ വിരമിക്കുന്നു

Secretariat
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ ബുധനാഴ്ച കൂട്ടവിരമിക്കല്‍. വിവിധ വകുപ്പുകളില്‍ നിന്നായി ഇരുപതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരാണ് ബുധനാഴ്ച സേവനം അവസാനിപ്പിക്കുന്നത്.

വിരമിക്കല്‍ തീയതി സര്‍ക്കാര്‍ ഏകീകരിച്ചതിനാലാണ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാന തീയതിയായ മാര്‍ച്ച് 31ന് ബുധനാഴ്ച ഇത്രയും ജീവനക്കാര്‍ ഒരുമിച്ച് വിരമിക്കുന്നത്. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനാല്‍ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍വ്വീസ് കാലാവധി ഏതാനും മാസം നീട്ടിക്കിട്ടിയിരുന്നു.

ബുധനാഴ്ച സേവനം അവസാനിപ്പിക്കുന്ന 20,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പകുതിയിലധികവും അധ്യാപകരാണ്. കൂട്ടവിരമിക്കല്‍ സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസവുമുണ്ടാക്കില്ലെന്ന് ധനവകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും പല വകുപ്പുകളിലും പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

വിരമിക്കുന്ന ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും ഉയര്‍ന്ന തസ്‌കതികകളില്‍ നിന്നാണ് വിരമിക്കുന്നത്. ഈ തസ്തികകളില്‍ ഏപ്രില്‍ 1മുതല്‍ ഉദ്യോഗസ്ഥരുണ്ടാകേണ്ടതാണ്. എന്നാല്‍ ചില വകുപ്പുകളില്‍ വകുപ്പുതല പ്രമോഷന്‍ കമ്മിറ്റി യോഗം ചേരാന്‍ വൈകിയത് പുതിയ നിയമനങ്ങള്‍ക്ക് ചെറിയ താമസം വരുത്തിയേക്കും എന്നാണ് സൂചന. ഇക്കാരണത്താല്‍ കൂട്ടവിരമിക്കലിന്റെ ഭാഗമായി സൃഷ്ടിക്കപ്പടുന്ന മുഴുവന്‍ തസ്തികകളും ഒറ്റയടിക്ക് നികത്താന്‍ കഴിയില്ല.

മാര്‍ച്ച് 31 ന് കൂട്ടവിരമിക്കല്‍ ഉണ്ടാകുമെന്ന വിവരം ലഭ്യമായിട്ടു പോലും മിക്ക ഒഴിവുകളും പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, ഒഴിവുവന്ന തസ്തികകളുടെ കണക്കെടുത്ത് പി എസ് സിക്ക് നല്‍കാന്‍ ചുരുങ്ങിയത് ആറുമാസം കാലതാമസമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+