Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ ഡിസിസി: ബെഹ്‌നാന് താല്‍ക്കാലിക ചുതമല

Congress Flag
തൃശൂര്‍: തൃശൂര്‍ ഡിസിസി താല്‍ക്കാലിക പ്രസിഡന്റായി കെപിസിസി ജനറല്‍ സെക്രട്ടറി ബെന്നി ബെഹ്‌നാനെ ചുമതലപ്പെടുത്തി.

ആറ് മാസത്തോളമായി തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് അധ്യക്ഷനില്ലാതെ തുടരുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം ഡിസിസിയില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും തുടര്‍ന്ന് മൃതദേഹത്തെ അപമാനിച്ചുവെന്ന ആരോപണവും വന്നതോടെ അന്നത്തെ പ്രസിഡന്റായ സി.എന്‍ ബാലകൃഷ്ണന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയായിരുന്നു.

സ്ഥാനമൊഴിഞ്ഞ ബാലകൃഷ്ണന്‍ ഡിസിസി സെക്രട്ടറിയായ എന്‍.പി സുകുമാരനെ അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാലങ്ങളായി ഐ ഗ്രൂപ്പുകാരനാണ് തൃശൂര്‍ ഡി.സി.സിയുടെ അധ്യക്ഷ പദവിയിലെത്താറുള്ളത്.

മുതിര്‍ന്ന നേതാക്കളായ വി ബാലറാം, ടി.വി ചന്ദ്രമോഹന്‍ തുടങ്ങിയവരുടെ പേരുകളും അധ്യക്ഷസ്ഥാനത്തേയ്ക്ക് പരിഗണനയിലുണ്ടായിരുന്നു. വൈസ് പ്രസിഡന്റായ മാധവന് വേണ്ടി ഒരു വിഭാഗം വാദിച്ചെങ്കിലും അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു മറുവിഭാഗം. തര്‍ക്കം തുടര്‍ന്നതോടെ പ്രസിഡന്റ് നിയമനം നീണ്ടുപോയി.

ഇപ്പോള്‍ എ ഗ്രൂപ്പുകാരനായ ബെന്നി ബെഹ്‌നാന് താത്കാലിക ചുമതല നല്‍കിയത് വീണ്ടും തര്‍ക്കത്തിന് വഴിയൊരുക്കാനിടയുണ്ട്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി എം.ഐ ഷാനവാസാണ് ബെന്നി ബെഹ് നാന് ചുമതല നല്‍കിയ കാര്യം അറിയിച്ചത്.

നിലവില്‍ തൃശൂര്‍ ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണ് ബെന്നി ബെഹ്‌നാന്‍. ഡിസിസി പ്രസിഡന്റിനെ നിശ്ചയിക്കാത്ത പ്രശ്‌നത്തില്‍ പി.സി ചാക്കോ എം.പി ഉള്‍പ്പടെയുള്ള നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+