മറഡോണയുടെ മുഖം നായകടിച്ചുപറിച്ചു
ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മുഖം വളര്‍ത്തുനായ കടിച്ചുപറിച്ചു. ബ്യൂണസ് അയേഴ്‌സിലെ വീട്ടില്‍ വളര്‍ത്തുന്ന തന്റെ നായയെ ഓമനിക്കുന്നതിനിടെയാണ് മാറഡോണയ്ക്ക് പരുക്കേറ്റത്.
ലാളിയ്ക്കുന്നതിനിടെ സ്‌നേഹം കൂടിയപ്പോള്‍ മറഡോണ നായയെ ഉമ്മവയ്ക്കാന്‍ ശ്രമിച്ചു. അതിനായി മുഖം നായയുടെ മുഖത്തേയ്ക്ക് അടുപ്പിക്കുന്നതിനിടയില്‍ നായ മുഖം കടിച്ചുപറിച്ചു. ചുണ്ടിന്റെ ഭാഗത്തായാണ് കടിയേറ്റത്.
മുഖത്തു കടിയേറ്റ മറഡോണയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ലോസ്എര്‍കോസ് ആശുപത്രിയില്‍ ആയിരുന്നു ശസ്ത്രക്രിയ. മുഖത്ത് പത്ത് തുന്നല്‍ ഇടേണ്ടിവന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അര്‍ജന്റീനയുടെ ഫുട്‌ബോള്‍ കോച്ചാണ് നാല്‍പ്പത്തിയൊമ്പതുകാരനായ മാറഡോണ. 2010 ലോകകപ്പിനായി അര്‍ജന്റീനയെ ഒരുക്കേണ്ടത് മറഡോണയാണ്.
നായകടിച്ചതിനെത്തുടര്‍ന്ന് മേല്‍ച്ചുണ്ട് മുറിഞ്ഞ് തൂങ്ങിയനിലയിലായിരുന്നുവെന്നും മുറിവ് ഉണങ്ങിക്കഴിഞ്ഞാലും മുഖത്ത് വൈകൃതമുണ്ടെങ്കില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാകാന്‍ മാറഡോണ തീരുമാനിച്ചതായും സൂചനയുണ്ട്.













Click it and Unblock the Notifications