ഫോണ്‍ വിളി സൗജന്യമാകും: സച്ചിന്‍ പൈലറ്റ്

വാഷിങ്ടണില്‍ യു.എസ് ഇന്ത്യ ബിസിനസ്സ് കൗണ്‍സിലിന്റെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ പൈലറ്റ്.
ഇപ്പോള്‍ തന്നെ ഫോണ്‍ കോള്‍ നിരക്ക് വളരെ കുറവാണെന്ന് വിവിധ കമ്പനികള്‍ പരാതിപ്പെടുന്നുണ്ട്. എന്നാല്‍ കോളുകള്‍ക്ക് ചാര്‍ജില്ലാതാകുന്ന കാലം തന്നെ അധികം അകലെയല്ല.
ഡാറ്റാ ട്രാന്‍സ്ഫര്‍ സേവനങ്ങളിലൂടെ സേവനദാതാക്കള്‍ പണമുണ്ടാക്കാന്‍ തുടങ്ങുന്ന കാലവും വിദൂരത്തിലല്ല. ഇപ്പോള്‍ ഇതെല്ലാം വെറും കണക്കുകൂട്ടലുകളാണ്. എന്നാല്‍ ഇതിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത്- അദ്ദേഹം പറഞ്ഞു.
ഫോണ്‍ വിളി സൗജന്യമാകുന്നതോടെ ടെലിഫോണ്‍ കമ്പനികള്‍ക്ക് വരുമാനത്തിന് ഡാറ്റാ ട്രാസ്ഫര്‍ പോലുള്ള മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications