കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സസ് നടപടികള്‍ ആരംഭിച്ചു

  • By Ajith Babu
Google Oneindia Malayalam News

Mammoth National Census Project kick starts
ദില്ലി: ലോകത്തെ ഏറ്റവും വലിയ ജനസംഖ്യ കണക്കെടുപ്പ് പ്രക്രിയകള്‍ക്ക് ദില്ലിയില്‍ തുടക്കമായി. ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ വിവരങ്ങള്‍ ചേര്‍ത്തതോടെയാണ് രാജ്യത്തെ പതിനഞ്ചാമത് കനേഷുമാരിക്ക് ഔദ്യോഗിക തുടക്കമായത്.

28 സംസ്ഥാനങ്ങളിലെയും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആളുകളുടെ വിവരങ്ങള്‍ സെന്‍സസിലൂടെ ശേഖരിക്കും. മുന്‍ സെന്‍സസുകളില്‍ നിന്ന് വ്യത്യസ്തമായി മൊബൈല്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍, ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുന്നവര്‍ എന്നീ വിവരങ്ങളും പ്രത്യേകമായി രേഖപ്പെടുത്തും.

രാജ്യത്തെ മുഴുവന്‍ ആള്‍ക്കാരുടെയും ഫോട്ടോഗ്രാഫുകളും വിരലടയാളവും ശേഖരിക്കാനും പദ്ധതിയുണ്ട്.
സെന്‍സസ് പൂര്‍ത്തിയായശേഷം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ രൂപീകരിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ജികെപിള്ള അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ മാസം ഏഴിനാണ് സെന്‍സെസ് നടപടികള്‍ ആരംഭിക്കുന്നത്. ലോകത്തു തന്നെ ഏറ്റവും സുതാര്യമായ ജനസംഖ്യ കണക്കെടുപ്പാണ് ഇന്ത്യയിലേത്. രണ്ട് ഘട്ടമായി നടക്കുന്ന നടപടിക്രമങ്ങള്‍ 2011ല്‍ പൂര്‍ത്തിയാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X