സഹോദരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

മകന്‍ മകളെ പീഡിപ്പിക്കുകയാണെന്ന് കാട്ടി അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഇരുപതുകാരിയായ സഹോദരിയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കുന്നെന്നാരോപിച്ചാണ് മാതാവ് എടത്വാ പോലീസില്‍ പരാതി നല്‍കിയത്.
പന്ത്രണ്ടു വയസ്സു മുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നും നാലുതവണ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കേണ്ടി വന്നിട്ടുണ്ടെന്നും മാതാവ് നല്‍കിയ പരാതിയിലുണ്ട്. സഹോദരന്റെ പീഡനം സഹിയ്ക്കാനാവുന്നില്ലെന്ന് മകള്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അമ്മ പൊലീസിന്റെ സഹായം തേടിയത്.
പെണ്‍കുട്ടിയെ ബുധനാഴ്ച പോലീസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.












Click it and Unblock the Notifications