കസ്റ്റഡി മരണം: മൃതദേഹത്തില്‍ 60 മുറിവുകള്‍

ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും വന്നതിനെത്തുടര്‍ന്ന് സമ്പത്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ സമ്പത്തിന്റെ ഹൃദയത്തിന് തകരാറില്ലായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.
തലക്കേറ്റ ക്ഷതമാണ് സമ്പത്തിന്റെ മരണത്തിനിടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ സമ്പത്തിന്റെ മൃതദേഹം കരിങ്കരപ്പുള്ളിയിലെ കരിപ്പാലി വീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് പോലീസ് ബുധനാഴ്ച കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications