കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡി മരണം: മൃതദേഹത്തില്‍ 60 മുറിവുകള്‍

  • By Ajith Babu
Google Oneindia Malayalam News

Sambath
പാലക്കാട്: പുത്തൂരില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രധാന പ്രതി സമ്പത്ത് കടുത്ത മര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. സമ്പത്തിന്റെ ശരീരമാസകലം അറുപതോളം ക്ഷതങ്ങള്‍ ഏറ്റതായും വാരിയെല്ല് തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിയ്ക്കുന്നതായി സൂചനകളുണ്ട്.

ദേഹാസ്വാസ്ഥ്യവും നെഞ്ചുവേദനയും വന്നതിനെത്തുടര്‍ന്ന് സമ്പത്തിനെ ജില്ലാ ആശുപത്രിയിലെത്തിച്ചുവെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ സമ്പത്തിന്റെ ഹൃദയത്തിന് തകരാറില്ലായിരുന്നുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

തലക്കേറ്റ ക്ഷതമാണ് സമ്പത്തിന്റെ മരണത്തിനിടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യാഴാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയേക്കും.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ സമ്പത്തിന്റെ മൃതദേഹം കരിങ്കരപ്പുള്ളിയിലെ കരിപ്പാലി വീട്ടിലെത്തിച്ചു. ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് പോലീസ് ബുധനാഴ്ച കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X