യേശുദാസിന്റെ ഗുരുവായൂര്‍ പ്രവേശം-ഹര്‍ജി തള്ളി

ഹിന്ദുമത വിശ്വാസിയാണ് യേശുദാസെന്നും ഹിന്ദുമതാചാരപ്രകാരമാണു ജീവിതമെന്നും അതിനാല്‍ അദ്ദേഹത്തിന്റെ ക്ഷേത്രപ്രവേശനം തടയാന്‍ നിയമമില്ലെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരമൊരു ആവശ്യത്തിനായി മറ്റുള്ളവരുടെ പിന്തുണതേടുന്നയാളല്ല യേശുദാസെന്ന് കോടതി അഭിപ്രായപ്പെട്ടു. മാത്രമല്ല, യേശുദാസ് അറിയാതെയാണു പരാതിക്കാരി ഹര്‍ജി കൊടുത്തതെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടി.
ഇരുവരുടെയും മതസ്വാതന്ത്ര്യം തമ്മില്‍ കൂട്ടിക്കുഴക്കേണ്ടയാവശ്യമില്ല. മതവിശ്വാസം തികച്ചും വ്യക്തിപരമാണ്. ഭരണഘടന അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുമേല്‍ ഇടപെടല്‍ ഉണ്ടെങ്കില്‍ അതിനു പരിഹാരം തേടാമെന്ന് കോടതി വ്യക്തമാക്കി.
അനാവശ്യ ഹര്‍ജികള്‍ കോടതിയുടെ വിലപ്പെട്ട സമയവും സ്ഥലവും ജുഡീഷ്യറിയുടെ ഊര്‍ജ്ജവും നഷ്ടപ്പെടുത്തും. നീതി തേടിയെത്തുന്ന യഥാര്‍ത്ഥ കക്ഷികള്‍ക്കുണ്ടാകുന്ന നഷ്ടം വലുതാണ്. കോടതിയുടെ സമയം ദുരുപയോഗം ചെയ്തതിനു പ്രതീകാത്മകമായി ഒരു രൂപ കോടതിച്ചെലവു കൊടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.












Click it and Unblock the Notifications