ഷോയിബ് വിവാഹമോചനം നല്‍കണമെന്ന് അയേഷ

വിവാഹ മോചനം നല്‍കിയില്ല എങ്കില്‍ ഇസ്ലാമിക നിയമമനുസരിച്ച് തന്റെ പുത്രിക്ക് മറ്റൊരു വിവാഹത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കില്ല എന്ന് അയേഷയുടെ പിതാവ് മൊഹമ്മദ് അഹമ്മദ് സിദ്ദിഖിയും ചൂണ്ടിക്കാണിയ്ക്കുന്നു. മകള്‍ക്ക് വിവാഹമോചനം നല്‍കിയില്ലെങ്കില്‍ ഷോയിബിനെ കോടതി കയറ്റുമെന്ന് സിദ്ദിഖി നേരത്തേ തന്നെ ഭീഷണി മുഴക്കിയിരുന്നു.
താനാണ് സാനിയയെ ഷോയിബിന് പരിചയപ്പെടുത്തിയതെന്ന് അയേഷ വെളിപ്പെടുത്തിയിരുന്നു. ഷോയ്ബിനെ 2001 ല്‍ ദുബയില്‍ വച്ചാണത്രേ ഇരവരും കണ്ടുമുട്ടിയതത്രേ. പിന്നീട് ഈ ബന്ധം ഓണ്‍ലൈനിലൂടെ വളര്‍ന്നുവെന്നും 2002 ല്‍ തങ്ങള്‍ ഇരുവരും ടെലഫോണിലൂടെ വിവാഹം ചെയ്തുവെന്നും അയേഷ അവകാശപ്പെട്ടു.
എന്നാല്‍, അയേഷയ്ക്ക് എതിരെ ഷോയ്ബിന്റെ കുടുംബം നിയമനടപടിക്ക് ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ആയിഷയുമായുള്ള വിവാഹം നടത്താന്‍ വേണ്ടി മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോയാണ് അഹമ്മദ് സിദ്ധിഖി തങ്ങളെ കാണിച്ചതെന്നും അയേഷ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് ഷോയ്ബുമായി ചാറ്റ് ചെയ്തിരുന്നത് എന്നും അവര്‍ ആരോപിക്കുന്നു.












Click it and Unblock the Notifications