എന്നെ മാത്രം വിമര്‍ശിക്കുന്നതെന്തിന്? തരൂര്‍

രാഷ്ട്രീയ സംസ്‌കാരം ഗുണപരമായി മാറ്റിത്തീര്‍ക്കാനുള്ള സാഹചര്യമോ റാങ്കോ എനിക്കുണ്ടോ എന്ന് നോക്കിയല്ല ഇതുപറയുന്നത്. എന്തായാലും സംസ്‌കാരിക വിനിമയം രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ നടക്കണം- അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയസംസ്‌കാരം എങ്ങനെ മാറ്റിത്തീര്‍ക്കാം എന്ന കാര്യത്തില്‍ സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ ഭാഷയെക്കുറിച്ചുള്ള ചോദ്യത്തിന് പറയുന്ന കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാത്ത പ്രശ്‌നം ഇവിടെയുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല- എന്നായിരുന്നു തരൂരിന്റെ മറുപടി.
എല്ലാവരും ട്വിറ്ററില്‍ തല്‍പ്പരരാണ്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും ഹിലരി ക്ലിന്റണും അടക്കം ലോകത്തെ പല പ്രമുഖരും ട്വിറ്റ് ചെയ്യുന്നുണ്ട്. പിന്നെ എന്നെ മാത്രം വിമര്‍ശിക്കുന്നതെന്തിനാണ്- അദ്ദേഹം ചോദിച്ചു.












Click it and Unblock the Notifications