സാനിയ ഇന്ത്യക്കാരിയല്ലാതായി: ശിവസേന

പാര്‍ട്ടി മുഖപത്രമായ സാമ്‌ന സാനിയയുടെ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട് ഇന്ത്യക്ക് വേണ്ടി ഇനിയും ടെന്നീസ് കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സാനിയ ഒരു ഇന്ത്യക്കാരനെ തന്നെ വിവാഹം കഴിക്കണമെന്നാണ് ശിവസേനയുടെ ആവശ്യം.
ഒരു പാക് പൗരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതോടെ സാനിയ ഇന്ത്യക്കാരിയല്ലാതായി മാറിയെന്നും യഥാര്‍ഥ ഇന്ത്യക്കാരിയായിരുന്നെങ്കില്‍ സാനിയ ഒരു പാകിസ്താനിയെ വരനായി തിരഞ്ഞെടുക്കില്ലായിരുന്നുവെന്നും സാമ്‌നയില്‍ പറയുന്നു.
ഈ വിവാഹത്തോടെ സാനിയ പാകിസ്താന്‍ പൗരയാകും. അങ്ങനെ പാകിസ്താന്‍ പൗരത്വമുള്ള ഒരാള്‍ക്ക് എങ്ങനെ ഇന്ത്യക്ക് വേണ്ടി കളിക്കാനാകും. ആഗ്രഹിക്കുന്നതനുസരിച്ച് കളിക്കാന്‍ ഈ രാജ്യമെന്താ സാനിയക്ക് ടെന്നീസ് പന്തുപോലെയായോ സാമ്‌ന ചോദിയ്ക്കുന്നു.












Click it and Unblock the Notifications