വിദ്യാര്‍ത്ഥിനിയെ കൂട്ടബലാല്‍സംഗം ചെയ്തു

മാനഭംഗത്തിനിരയായ യുവതി വിവാഹിതയാണ്. നാഗ്പൂര്‍ സ്വദേശിനിയായ ഇവര്‍ പുണെയില്‍ ഇവര്‍ എംബിഎ പഠനം നടത്തിവരുകയായിരുന്നു.
രഞ്ജിത് ഷഹാജി ഗാഡെ, ഗണേഷ് കാംലെ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളില്‍ ഒരാളായ സുഭാഷ് ഹരീലാല്‍ ഭോണ്‍സ്‌ലെ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.
ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനി അതുവഴി വന്ന ടാക്‌സിയ്ക്ക് കൈകാണിച്ചു. കാറിലുണ്ടായിരുന്നത് രഞ്ജിത്തും ഗണേഷുമായിരുന്നു. ഇവര്‍ കാര്‍ നിര്‍ത്തി യുവതിയെ കയറ്റി. ഇതിന് പിന്നാലെ സുഹൃത്തായ സുഭാഷിനെക്കൂടി വിളിച്ചുവരുത്തിയശേഷം ഇവര്‍ യുവതിയുമായി കാറില്‍ കറങ്ങി.
വെകുന്നേരം നാല് മണിമുതല്‍ രാത്രി 12 വരെ നഗരത്തിലൂടെ കാറില്‍ കറങ്ങുകയായിരുന്നുവത്രേ ഇവര്‍. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ പെണ്‍കുട്ടിയുടെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഏറെനേരത്തിന് ശേഷം ഹിഞ്‌ജെനെവാഡില്‍ തുറസ്സായ സ്ഥലത്ത് കാറില്‍ വെച്ച് മൂന്നു പേരും യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications