കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: വൈകോ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

Vaiko
തിരുപ്പൂര്‍: എംഡിഎംകെ നേതാവ് വൈകോയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് മുന്‍കരുതലെന്ന നിലയില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളത്തിലേക്കുള്ള വാഹനങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ തടയുമെന്ന് വൈകോ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ചില്‍ ചേര്‍ന്ന എംഡിഎംകെ പാര്‍ലമെന്ററി ബോര്‍ഡ് മെയ് 28ന് വഴിതടയല്‍ സമരം നടത്താന്‍ നിശ്ചയിച്ചിരുന്നു. കേരളത്തിലേക്ക് ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയാനാണ് വഴിതടയല്‍ സമരം.

തമിഴ്‌നാടിന് ജലം നിഷേധിച്ചാല്‍ തങ്ങള്‍ അവശ്യസാധനങ്ങളുടെ ലഭ്യത തടയുകയും അതിലൂടെ സാമ്പത്തിക ഉപരോധം സൃഷ്ടിക്കുമെന്നായിരുന്നു വൈകോയുടെ വെല്ലുവിളി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X