എംഎ ബേബിയ്ക്ക് ജാള്യതയാണെന്ന് ചെന്നിത്തല

പദ്ധതി നടത്തിപ്പിനുള്ള ചെലവിന്റെ ഭൂരിഭാഗവും കേന്ദ്രം വഹിക്കുമെന്നിരിക്കെ എങ്ങനെയാണ് നിയമം കേരളത്തിന് ബാധ്യതയാകുകയെന്ന് മന്ത്രി വ്യക്തമാക്കണം. സര്‍വശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം ലഭിച്ച കോടികള്‍ ധൂര്‍ത്തടിച്ച വിദ്യാഭ്യാസ വകുപ്പ് പാവപ്പെട്ടവനെ സഹായിക്കുന്ന ഈ പുതിയ നിയമത്തിനെതിരെ രംഗത്തുവന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്- ചെന്നിത്തല പറഞ്ഞു.
വിദ്യാഭ്യാസ അവകാശ ബില്‍ കേരളത്തിന് ബാധ്യതയാകുമെന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ വിദ്യാഭ്യാസ അവകാശ നിയമത്തെ മുംസ്ലീം ലീഗ് സ്വാഗതം ചെയ്തപ്പോള്‍ നിയമത്തെ എതിര്‍ക്കുമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) നിയമത്തെ എതിര്‍ത്തു.
നിയമം ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്നും സംവരണത്തിനായുള്ള തുക ചെലവഴിക്കുന്നത് സര്‍ക്കാരായിരിക്കണമെന്നും സ്ഥാപനങ്ങളെ നിരീക്ഷിക്കാന്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ നിയമിക്കുന്നത് അംഗീകരിക്കില്ലെന്നും സിബിസിഐ വ്യക്തമാക്കി.












Click it and Unblock the Notifications