കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവര്‍ ദുഖവെള്ളി ആചരിക്കുന്നു

  • By Lakshmi
Google Oneindia Malayalam News

Crucification
തിരുവനന്തപുരം: യേശുദേവന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകളുമായി ലോകമൊട്ടുക്കും ക്രൈസ്തവര്‍ ദുഃഖവെള്ളിയാചരിക്കുന്നു.

മനുഷ്യരാശിയ്ക്കുവേണ്ടി ത്യാഗം ചെയ്ത ദൈവപുത്രന്റെ പീഡാനുഭവസ്മരണയ്ക്കായി വിശ്വാസികള്‍ കയ്പുനീര്‍ കുടിയ്ക്കുകയും ഉപവസിയ്ക്കുകയും ചെയ്യുന്നു. കുരിശുമരണത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക ശൂശ്രൂഷകളും നടക്കുന്നു.

ദുഃഖവെള്ളിയാചരണത്തിന്റെ ഭാഗമായി നാടെങ്ങും കുരിശിന്റെ വഴി, ദേവാലയങ്ങളില്‍ പീഡാനുഭവ അനുസ്മരണം, നഗരികാണിക്കല്‍, തിരുസ്വരൂപചുംബനം എന്നിവ നടക്കും.

മനുഷ്യരാശിയുടെ പാപപരിഹാരത്തിനായി ദൈവപുത്രനായ യേശുക്രിസ്തു കുരിശില്‍ മരിച്ചുവെന്നും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം.

ക്രിസ്തുവിന്റെ പീഡാനുഭവത്തിലെ പതിനാല് സംഭവങ്ങള്‍ അനുസ്മരിക്കുന്ന കുരിശിന്റെ വഴിയാണ് ദുഖവെള്ളിയിലെ പ്രധാന കര്‍മ്മം.

തിരുവനന്തപുരത്ത് വിവിധ സഭകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുരിശിന്റെ വഴിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. മലയാറ്റൂര്‍ പള്ളിയിലേക്ക് വിവിധ ദേവാലയങ്ങളില്‍നിന്ന് തീര്‍ഥാടനം സംഘടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X