Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യപ്പേപ്പറിലെ മതനിന്ദ: അധ്യാപകന്‍ അറസ്റ്റില്‍

Arrest
തൊടുപുഴ: മതനിന്ദയുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ ടി ജെ ജോസഫിനെ അറസ്റ്റു ചെയ്തു. ഇടുക്കിയില്‍ വെച്ചാണ് ജോസഫ് അറസ്റ്റിലായത്. ഇയാള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ചോദ്യപേപ്പറില്‍ ദൈവത്തെയും പ്രവാചകനെയും നിന്ദിയ്ക്കുന്ന തരത്തില്‍ വിവാദപരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയ സംഭവം തൊടുപുഴയില്‍ വന്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു.

സംഭവദിവസം, തൊടുപുഴ ന്യൂമാന്‍സ് കോളജിലേക്കു മുസ്‌ലിം സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടാകുകയും തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നേരത്തെ, ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചോദ്യപേപ്പറില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

പാലക്കാട്, ഗുരുവായൂര്‍ എന്നിവിടങ്ങളിലെ ലോഡ്ജുകളില്‍ വിവിധ പേരുകളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ജോസഫ്. മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നും ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ മറ്റാരും സഹായിച്ചിട്ടില്ലെന്നും ജോസഫ് പോലീസിനോട് പറഞ്ഞു. പുസ്തകത്തിലെ ഒരു വാക്ക് തമാശയ്ക്ക് മാറ്റിയെഴുതിയതാണെന്നും അധ്യാപകന്‍ പറഞ്ഞു.

അധ്യാപകന്റെ മകനെയും അടുത്ത ബന്ധുക്കളില്‍ ചിലരെയും കസ്റ്റഡിയിലെടുത്താണ് കീഴടങ്ങാന്‍ പോലീസ് സമ്മര്‍ദതന്ത്രം പ്രയോഗിച്ചത്.

പാലക്കാട് ഒളിവില്‍ താമസിക്കുകയായിരുന്ന ടി.ജെ.ജോസഫ് നാട്ടിലെ സംഭവങ്ങള്‍ അറിയാന്‍ ബുധനാഴ്ച കട്ടപ്പനയിലെ ഒരു അധ്യാപക സുഹൃത്തിനെ വിളിച്ചു. മകനും ബന്ധുക്കളും കസ്റ്റഡിയിലാണെന്ന വിവരം ഈ സുഹൃത്ത് ജോസഫിനെ ധരിപ്പിക്കുകയും കീഴടങ്ങാന്‍ നിര്‍ദ്ദേശിക്കുകയുംചെയ്തു.

തുടര്‍ന്ന് ബസ്സില്‍ കട്ടപ്പനയില്‍ എത്തിയ ജോസഫ് സുഹൃത്തിന്റെ വീട്ടില്‍ തങ്ങി. അധ്യാപകന്‍ കീഴടങ്ങാനെത്തുമെന്ന് സുഹൃത്ത് ബുധനാഴ്ച പോലീസിനെ അറിയിച്ചെങ്കിലും എത്തിയില്ല. പോലീസ് വ്യാഴാഴ്ച കട്ടപ്പനയിലെ സുഹൃത്തിനെ അന്വേഷിച്ചുപോകുംവഴിയാണ് അറസ്റ്റ് നടന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+