Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതിമാര്‍ കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു

Airport
നെടുമ്പാശ്ശേരി: രക്ഷിതാക്കള്‍ വിമാനത്താവളത്തില്‍ കുഞ്ഞിനെ മറുന്നുവച്ചു. ബാംഗ്ലൂര്‍ക്ക് പോകാനായി വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മലയാളികളാണ് മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നുവച്ചത്.

വ്യാഴാഴ്ച രാവിലെ 7.30ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ബാംഗ്ലൂര്‍ക്ക് പോകാന്‍ വേണ്ടിയാണ് ദമ്പതികള്‍ വിമാനത്താവളത്തില്‍ എത്തിയത്. കുട്ടിയുമായി വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറി.

ഇതിനിടെ കുഞ്ഞ് അരികില്‍ നിന്നു മാറിയത് ഇവര്‍ അറിഞ്ഞില്ല. കുട്ടി കാഴ്ചകള്‍ കണ്ട് ആഭ്യന്തര ടെര്‍മിനലിലൂടെ ഓടി നടക്കുകയായിരുന്നു.

വിമാനം പുറപ്പെടുംമുമ്പ് അധികൃതര്‍ യാത്രക്കാരുടെ എണ്ണം പരിശോധിച്ചപ്പോഴാണ് ഒരാളുടെ കുറവ് കണ്ടത്. തുടര്‍ന്ന് വിമാനത്താവളത്തില്‍ അനൗണ്‍സ് ചെയ്തെങ്കിലും ആളെ കിട്ടിയില്ല.

അപ്പോഴാണ് ടെര്‍മിനലില്‍ നടക്കുന്ന കുഞ്ഞ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും വിമാനത്താവളത്തിലെ ക്യാമറ പരിശോധിയ്ക്കുകയും ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിയാന്‍ കഴിഞ്ഞു.

തുടര്‍ന്ന് കിങ്ഫിഷര്‍ വിമാനത്തില്‍ ഇക്കാര്യം അനൗണ്‍സ് ചെയ്തപ്പോഴാണ് രക്ഷിതാക്കള്‍ കുട്ടിയുടെ കാര്യം ഓര്‍ക്കുന്നത്. വിമാനക്കമ്പനി അധികൃതര്‍ കുട്ടിയെ രക്ഷിതാക്കളുടെ അരികിലെത്തിച്ചു. ഇവരുള്‍പ്പെടെ പത്തു പേര്‍ വരുന്ന സംഘമാണ് ബാംഗ്ലൂരിലേക്ക് പോകാനെത്തിയിരുന്നത്. സംഘത്തില്‍ വേറെ കുട്ടികളും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+