മതനിന്ദ: അധ്യാപകനെ റിമാന്റ് ചെയ്തു

കട്ടപ്പന മജിസ്‌ട്രേറ്റാണ് ജോസഫിനെ റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ജോസഫിനെ വെള്ളിയാഴ്ച ഉച്ചയോടെയാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.
കോടതി അവധി ദിവസമായതിനാല്‍ കട്ടപ്പന മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് ജോസഫിനെ ഹാജരാക്കിയത്. ജോസഫിനെ മൂവാറ്റുപുഴ സബ്ജയിലിലേക്ക് മാറ്റാനും മജിസ്‌ട്രേറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജോസഫ് തയ്യാറാക്കിയ ബി കോം മലയാളം പരീക്ഷയുടെ ചോദ്യപ്പേപ്പറാണ് വിവാദത്തിനിടയാക്കിയത്. ഇതിനെത്തുടര്‍ന്ന് തൊടുപുഴയില്‍ സംഘര്‍ഷാന്തരീക്ഷമുണ്ടാവുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോളേജിലെ മലയാള വിഭാഗം തലവനാണ് ജോസഫ്. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഇയാളെ വ്യാഴാഴ്ച കട്ടപ്പനയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്‌റ്റേഷനില്‍ ജോസഫിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. പുസ്തകത്തിലെ ഒരു വാക്ക് തമാശയ്ക്ക് മാറ്റിയെഴുതിയതാണെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചായിരുന്നില്ല ഈ പ്രവര്‍ത്തിയെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. ചോദ്യപ്പേപ്പര്‍ തയ്യാറാക്കാന്‍ മറ്റാരും സഹായിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications