മദ്യപാനം: യുവതിയെ ശക്ഷയില്‍ നിന്നൊഴിവാക്കി

കാര്‍ത്തിക സരിദേവി ഷുക്കാര്‍ണോ എന്ന 33കാരിയ്ക്കാണ് ബിയര്‍ കഴിച്ചതിന്റെ പേരില്‍ ശിക്ഷവിധിച്ചത്. എന്നാല്‍ ശിക്ഷ അനുഭവിക്കുന്നതിന് പകരം മൂന്നാഴ്ച സാമൂഹികസേവനം നടത്തിയാല്‍ മതിയെന്നാണ് പുതിയ വിധി.
പഹാംഗിലെ സുഖവാസകേന്ദ്രത്തിലിരുന്ന് ബിയര്‍ കഴിച്ചതിന് 2007ലാണ് കാര്‍ത്തികയ്‌ക്കെതിരെ പ്രാദേശിക മതസമിതി നടപടി തുടങ്ങിയത്. ആറു ചൂരലടിയും 60,000 രൂപ പിഴയുമായിരുന്നു ശിക്ഷവിധിച്ചത്.
മോഡല്‍ കൂടിയായ കാര്‍ത്തിക കുറ്റം സമ്മതിച്ചെങ്കിലും ശിക്ഷായിളവിന് അപേക്ഷിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ശിക്ഷാവിധിയ്‌ക്കെതിരെ മാധ്യമങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തിയപ്പോഴാണ് മതനേതൃത്വം സ്വമേധയാ ശിക്ഷ ഇളവ് ചെയ്തത്.
മദ്യം വ്യാപകമായി ലഭ്യമാണെങ്കിലും മലേഷ്യയിലെ മുസ്ലിങ്ങള്‍ക്ക് അതുപയോഗിക്കുന്നതിന് മതപരമായി വിലക്കുണ്ട്.












Click it and Unblock the Notifications