ഷോയിബ് ചതിയനാണെന്ന് സിദ്ധിഖി

അയേഷ പുറത്തുവിട്ട വിവാഹ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ഷോയിബിന്റെ സഹോദരീ ഭര്‍ത്താവ് ഇമ്രാന്‍ സഫ്രി മാലിക് പാകിസ്ഥാനില്‍ പറഞ്ഞതിനു മറുപടി നല്‍കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം നല്ലതല്ലാത്തതിനാല്‍ തന്റെ മകളും പകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കുമായുള്ള വിവാഹത്തെ ഞന്‍ അനുകൂലിച്ചിരുന്നില്ല. ഞാനൊരു അഭിമാനിയായ ഇന്ത്യക്കാരനാണ്. ഷോയിബിനെ പോലെയുള്ള പാകിസ്ഥാനികള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ ചതിക്കുകയാണ്. അവസാനം എല്ലാ സത്യവും വെളിപ്പെടുമെന്നാണ് എന്റെ വിശ്വാസം-സിദ്ധിഖി പറഞ്ഞു.
മാലിക്കിനെതിരെ മതപരമായ വിലക്ക് ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട സിദ്ധിഖി മകളുടെ വിവാഹ സര്‍ട്ടിഫിക്കറ്റില്‍ മാലിക്കിന്റെയും സാക്ഷികളുടെയും ഒപ്പ് ഉണ്ടെന്നും അത് വ്യാജമല്ലെന്നും ആവര്‍ത്തിച്ചു. താന്‍ മാലിക്ക് കുടുംബത്തില്‍ നിന്ന് പണമോ സ്വത്തോ ആവശ്യപ്പെടുന്നില്ല എന്നും മകള്‍ക്ക് നിയമപരമായ വിവാഹമോചനം മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയേഷയുടെ പിതാവ് പറഞ്ഞു.
അയേഷയും ം ഷോയിബും തമ്മില്‍ കണ്ടുമുട്ടിയത് ദുബായില്‍ വച്ചായിരുന്നു. അതിനുശേഷം അവര്‍ തമ്മില്‍ സ്ഥിരമായി ആശയവിനിമയം നടത്തുകയും അവസാനം വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍, വിവാഹ ശേഷം തടി കൂടുതലായതിന്റെ പേരില്‍ അയേഷയ്ക്ക് കടുത്ത പീഡനമാണ് ഏല്‍ക്കേണ്ടി വന്നത്. അവസാനം, അയേഷ തടി കുറയ്ക്കാനുള്ള അപകടകരമായ ഒരു ശസ്ത്രക്രിയ വരെ നടത്തി- അയേഷയുടെ മാതാവ് ഫാരിസ സിദ്ധിഖി വെളിപ്പെടുത്തി.
ടെന്നിസ് താരം സാനിയ മിര്‍സയുമായുള്ള വിവാഹത്തിനു മുമ്പ് അയേഷയുമായുള്ള വിവാഹ ബന്ധം നിയമപരമായി വേര്‍പെടുത്തണം എന്നാണ് സിദ്ധിഖി കുടുംബത്തിന്റെ ആവശ്യം. മാലിക്ക് ഇതിനു വഴങ്ങിയില്ല എങ്കില്‍ നിയമ നടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.












Click it and Unblock the Notifications