കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോയിബിന് അയേഷയുടെ നോട്ടീസ്

  • By Lakshmi
Google Oneindia Malayalam News

Ayesha And Shoib
ദില്ലി: സാനിയ-ഷോയിബ് പ്രണയം വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേയ്ക്ക്. ഷോയിബിന്റെ ആദ്യഭാര്യ അയേഷ സിദ്ധിഖി ഷോയിബിന് വക്കീല്‍ നോട്ടീസ് അയച്ചു. ശനിയാഴ്ച കോടതിയിലെത്തിയാണ് അയേഷ വിവാഹമോചനം ആവശ്യപ്പെട്ട് ഷോയിബിന് നോട്ടീസ് അയച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഹൈദരാബാദിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അയേഷയുടെ മാതാപിതാക്കള്‍ മകളും ഷോയിബും തമ്മില്‍ വിവാഹിതരായതിന്റെ രേഖകളും അവര്‍ ഒരുമിച്ചുള്ള ഫോട്ടോയും മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അയേഷ ഇപ്പോല്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിനിടെ കേസ് കോടതിയെത്തുന്നത് മുന്‍കൂട്ടി കണ്ട് ഷോയിബിന്റെ കുടുംബം ദില്ലിയില്‍ നിന്നും രമേഷ് ഗുപ്ത എന്ന അഭിഭാഷകനെ കേസ് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

അയേഷയ്ക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യാനാണ് ഇവരുടെ നീക്കം. അയേഷയുടെ കുടുംബം നിക്കാഹ് രേഖകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചതിനൊപ്പം പാകിസ്താനിലെ ടെലിവിഷന്‍ ചാനലിനും അയച്ചുകൊടുത്തിട്ടുണ്ട്.

500 രൂപ മെഹര്‍ നല്‍കിയാണ് ഷോയിബ് അയേഷയെ നിക്കാഹ് ചെയ്തത്. ഇതിനിടെ വിവാദത്തില്‍ ഷോയിബിന് പിന്തുണ പ്രഖ്യാപിച്ച് സാനിയ രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെയെല്ലാം യാഥാര്‍ത്ഥ്യങ്ങളും അതിനൊപ്പം തന്നെ ഷോയിബിനെയും കുടുംബത്തെയും തനിക്കറിയാമെന്നും സാനിയ വ്യക്തമാക്കി.

മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് സാനിയ ഷോയിബിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ദൈവനീതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് സാനിയയുടെ ട്വീറ്റില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X