കേന്ദ്രസംഘം 9ന് മൂന്നാറിലെത്തും

ഫോറസ്റ്റ് വിജിലന്‍സ് സിസിഎഫ് റെഡ്ഢി, പ്രകൃതി ശ്രീവാസ്തവ, ഫോറസ്റ്റ് ഐ.ജി, ഒരു പ്രമുഖ ശാസ്ത്രജ്ഞന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മൂന്നാറില്‍ എത്തുന്നത്.
രണ്ടു ദിവസം മൂന്നാറിലെ കൈയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം തുടര്‍ന്നുള്ള രണ്ടു ദിവസം തിരുവനന്തപുരത്തെത്തി വനം, റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
കേന്ദ്രമന്ത്രി ജയറാം രമേശിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഘം മൂന്നറില്‍ എത്തുന്നത്്. പ്രധാനമായും വനഭൂമിയിലെ കൈയേറ്റമായിരിക്കും സംഘം പരിശോധിക്കുക.
ഒന്‍പതിന് സഗസ്ഥാനത്തെത്തുന്നു സംഘം 10, 11 തീയതികളിലാണ് മൂന്നാറില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് 12, 13 തീയതികളില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം തിരിച്ചുപോകും.












Click it and Unblock the Notifications