മദ്യപിച്ച സ്ത്രീ കോണ്‍സ്റ്റബിളിനെ മര്‍ദ്ദിച്ചു
ബാംഗ്ലൂര്‍: ഇറാന്‍കാരായ യുവതികള്‍ ട്രാഫിക് പൊലീസുകാരനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നതിന് മുമ്പേ ബാംഗ്ലൂര്‍ നഗരത്തില്‍ വീണ്ടും പൊലീസുകാരന് സ്ത്രീയുടെ മര്‍ദ്ദനം.
മദ്യപിച്ച് ലക്കുകെട്ട ഒരു സ്ത്രീയാണ് ഇത്തവണ ശ്രദ്ധാകേന്ദ്രമായത്. വസന്ത്‌നഗറില്‍ വച്ച് ഇവര്‍ ഓട്ടോഡ്രൈവറെ മര്‍ദ്ദിയ്ക്കുകയും മുടിപിടിച്ച് പറിയ്്ക്കുകയും ചെയ്തു. ഒപ്പം ഒരു പൊലീസ് കോണ്‍സ്റ്റബിളും ഇവരുടെ വെളിവില്ലായ്മയ്ക്ക് ഇരയായി.
എന്നാല്‍ വയലന്റായ ഇവരെ കീഴടക്കാനെത്തിയ വനിതാ പൊലീസുകാര്‍ക്കെതിരെ ഇവര്‍ കയ്യുയര്‍ത്തിയില്ലെന്നത് കൗതുകമുണര്‍ത്തി. വനിതാ പൊലീസുകാരാണ് ലക്കില്ലാതെ നടുറോട്ടില്‍ സീനുണ്ടാക്കിയ ഇവരെ പിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്.
ഇവര്‍ക്കെതിരെ കേസെടുത്ത പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജെസി നഗറിലെ മുനിറെഡ്ഡി പാളയ സ്വദേശിയായ സുല്‍ത്താനയാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേ കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഇവരെ പൊലീസ് വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു.












Click it and Unblock the Notifications