യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പ് ഉടന്‍

യൂത്ത് കോണ്‍ഗ്രസ് കേരളാ ഘടകത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉടനുണ്ടാകുമെന്ന് ദേശീയ നേതൃത്വമാണ് അറിയിച്ചത്. തിരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ ശനിയാഴ്ച ആരംഭിക്കും.
തിരുവനന്തപുരത്ത് ഏപ്രില്‍ എട്ടിന് ദേശീയ അധ്യക്ഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ഗ്യാന്‍മാര്‍ കര്‍ബക്ക് ആണ് ഇക്കാര്യം അറിയിച്ചത്.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു ശേഷം മാത്രം യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നു പലഭാഗങ്ങളില്‍ നിന്നും സമ്മര്‍ദം ഉണ്ടായിരുന്നു. അതിനെ മറികടന്നുകൊണ്ടാണ് നേരത്തേ തിരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications