യുപിയില്‍ പ്രതിമകള്‍ക്ക് കാവല്‍

ലഖ്‌നൊവിലും നോയിഡയിലുമായി നിര്‍മ്മിച്ചിട്ടുള്ള ഒന്‍പത് പാര്‍ക്കുകള്‍ക്കും പ്രതിമകള്‍ക്കും മ്യൂസിയങ്ങള്‍ക്കും കൂടി 1200 പേരെയാണ് കാവലിനായി നിയോഗിക്കുന്നത്. ഇതിലേക്കായി വിമുക്ത ഭടന്മാരെ റിക്രൂട്ട് ചെയ്യാന്‍ യുപി ക്യാബിനറ്റ് യോഗം തീരുമാനിച്ചതായി ക്യാബിനറ്റ് സെക്രട്ടറി ശശാങ്ക ശേഖര്‍ സിങ് അറിയിച്ചു.
പ്രതിമകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച ബില്‍ നേരത്തെ ഗവര്‍ണര്‍ തിരിച്ചയിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ടായിരുന്നു നടപടി. എന്നാലിപ്പോള്‍ ഗവര്‍ണറുടെ അനുമതിയ്ക്ക് കാത്തുനില്‍ക്കാതെയാണ് മായവതി പുതിയ സേനയ്ക്ക രൂപം നല്‍കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications