വിവാഹം സാനിയയുടെ വ്യക്തിപരമായ കാര്യം: ഉദ്ധവ്

വെള്ളിയാഴ്ച പാകിസ്താന്‍കാരനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച സാനിയ ഇന്ത്യക്കാരിയല്ലെന്ന് പറഞ്ഞ സേന ഇപ്പോള്‍ പറയുന്നത് വിവാഹക്കാര്യം സാനിയുടെ വ്യക്തിപരമായ പ്രശ്‌നമാണെന്നാണ്.
കഴിഞ്ഞ ദിവസം പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ വന്ന ഒരു ലേഖനമാണ് സാനിയയെ രൂക്ഷമായി വിമര്‍ശിച്ചത്. എന്നാല്‍ ശനിയാഴ്ച പാര്‍ട്ടി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയാണ് വിവാഹമെന്നത് സാനിയയുടെ വ്യക്തിപരമായ കാര്യമാണെന്ന് അഭിപ്രായപ്പെട്ടത്.
സാനിയ ആരെ വിവാഹം ചെയ്താലും ഞങ്ങള്‍ക്കൊന്നുമില്ല. അതവരുടെ സ്വന്തം കാര്യമാണ്. ജീവിത പങ്കാളിയായി ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടതും അവര്‍ തന്നെയാണ്- ഉദ്ധവ് പറഞ്ഞു.
സാനിയ ഷോയിബിനെ വിവാഹംച ചെയ്യരുതെന്നാണോ അഭിപ്രായം എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നിങ്ങള്‍ക്ക് അതില്‍ എന്തെങ്കിലും എതിര്‍പ്പുണ്ടോയെന്ന മറുചോദ്യമാണ് ഉദ്ധവ് ഉയര്‍ത്തിയത്.












Click it and Unblock the Notifications