സാനിയ-ഷോയിബ് വിവാഹം ദുബയില്‍

സാനിയ-ഷോയിബ് പ്രണയവാര്‍ത്തയും ആദ്യം പുറത്തുവിട്ടത് ജിയോ ടിവിയായിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് ഷോയിബിന്റെ കുടുംബം അറിയിച്ചതിനെത്തുടര്‍ന്നാണ് വിവാഹവേദി ദുബയിലേയ്ക്ക് മാറ്റിയത്.
സാനിയയ്‌ക്കെതിരെ ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാലാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഷോയിബിന്റെ മുന്‍ ഭാര്യ എന്നവകാശപ്പെടുന്ന ആയിഷ സിദ്ദീഖി ഹൈദരാബാദ് സ്വദേശിനിയാണെന്ന പ്രശ്‌നവും മാലിക്കിന്റെ കുടുംബത്തിനു മുന്നിലുണ്ട്.
നേരത്തേ വിവാഹം ഇന്ത്യയില്‍ വച്ച് നടത്താനും വിരുന്ന് പാകിസ്താനില്‍ വച്ച് നടത്താനുമായിരുന്നു തീരുമാനം വിവാഹശേഷം സാനിയയും ഷോയിബും ദുബയിലായിരിക്കും താമസിക്കുകയെന്നും മുമ്പത്തെ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.












Click it and Unblock the Notifications