ജസ്റ്റിസ് ദിനകരന്‍ നിര്‍ബന്ധിത അവധിയില്‍

അഴിമതി കേസില്‍ ആരോപണ വിധേയനായ പിഡി ദിനകരന്‍ ഡിസംബര്‍ മുതല്‍ ജോലി ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഈ സാഹചര്യത്തിലാണ് ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ കോളെജീയം നിര്‍ദേശിച്ചത്. ദില്ലി ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് മദന്‍ ബി ലോകുറിനെ കര്‍ണാടക ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ട്.
ദിനകരനെതിരായ ആരോപണത്തെക്കുറിച്ചു സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് വിഎസ് സിര്‍പുര്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷന്‍ അന്വേഷിച്ചുവരികയാണ്. ഇതിനിടെ ദിനകരനെ ഇംപീച്ച് ചെയ്യണമെന്ന് രാജ്യസഭയും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications