കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് ദിനകരന്‍ നിര്‍ബന്ധിത അവധിയില്‍

  • By Ajith Babu
Google Oneindia Malayalam News

PD Dinakaran
ദില്ലി: അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിഡി ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ സുപ്രീംകോടതി കൊളെജീയം നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ അധ്യക്ഷനായ കൊളെജീയം കഴിഞ്ഞ വ്യാഴാഴ്ചയാണു തീരുമാനം എടുത്തത്.

അഴിമതി കേസില്‍ ആരോപണ വിധേയനായ പിഡി ദിനകരന്‍ ഡിസംബര്‍ മുതല്‍ ജോലി ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഈ സാഹചര്യത്തിലാണ് ദിനകരനോട് അവധിയില്‍ പ്രവേശിക്കാന്‍ കോളെജീയം നിര്‍ദേശിച്ചത്. ദില്ലി ഹൈക്കോടതി ആക്റ്റിങ് ചീഫ് ജസ്റ്റിസ് മദന്‍ ബി ലോകുറിനെ കര്‍ണാടക ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടുണ്ട്.

ദിനകരനെതിരായ ആരോപണത്തെക്കുറിച്ചു സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് വിഎസ് സിര്‍പുര്‍ക്കര്‍ അധ്യക്ഷനായ മൂന്നംഗ കമ്മിഷന്‍ അന്വേഷിച്ചുവരികയാണ്. ഇതിനിടെ ദിനകരനെ ഇംപീച്ച് ചെയ്യണമെന്ന് രാജ്യസഭയും ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X