കല്യാണം ഹൈദരാബാദില്‍ തന്നെ: സാനിയയുടെ കുടുംബം

ശിവസേനാ ഭീഷണിയെത്തുടര്‍ന്ന് വിവാഹം ദുബയിലേക്ക് മാറ്റിയതായി പാകിസ്താന്‍ ചാനലായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാനിയയുടെ കുടുംബം ഇക്കാര്യം അറിയിച്ചത്. അതിനിടെ ഷൊയബ് മാലിക്ക് ഹൈദരാബാദില്‍ സാനിയയുടെ വസതിയിലെത്തി.
ഷൊയ്ബിനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ച സാനിയയെ രൂക്ഷമായാണ് ശിവസേനാ നേതാവ് ബാല്‍ താക്കറെ വിമര്‍ശിച്ചത്. വിവാഹം കഴിയുന്നതോടെ സാനിയ ഇന്ത്യക്കാരിയല്ലാതാവുമെന്ന് ബാല്‍ താക്കറെ പറഞ്ഞിരുന്നു.
ഇന്ത്യക്ക് വേണ്ടി ടെന്നീസ് കളിക്കണമെങ്കില്‍ ഇന്ത്യക്കാരനായ ഒരാളെ ജീവിത പങ്കാളിയായി കണ്ടെത്തണമെന്നും ശിവസേന അധ്യക്ഷന്‍ ബാല്‍ താക്കറെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.ബാല്‍താക്കറക്ക് പുറമെ ശ്രീരാമസേനയും സാനിയക്കെതിരെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications