മദ്യവില കൂടി; കുടിയില്‍ ശമനമില്ല

ബ്രാണ്ടി, വിസ്കി, റം, വോഡ്ക എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു കുപ്പിയ്ക്ക് 15മുതല്‍ 40രൂപവരെ വര്‍ധിച്ചു. എന്നാല്‍ ബിയറിന് അഞ്ചുരൂപയോളം കുറവുവന്നിട്ടുണ്ട്.
ഏപ്രില്‍ ഒന്നുമുതലാണ് ഔദ്യോഗികമായി വില വര്‍ധിപ്പിച്ചത്. ഒന്നാം തിയതി ഡ്രൈ ഡേ ആയതിനാലും ദുഖവെള്ളി ദിനത്തില്‍ അവധിയായതിനാലും ശനിയാഴ്ചമുതലാണ് വിലവര്‍ധന പ്രാബല്യത്തില്‍ വന്നത്.
ഇതിനിടെ മലയാളിയുടെ മദ്യപാനം ഒരു ലക്കുമില്ലാതെ മുന്നോട്ടുപോവുകയാണെന്ന് സാമ്പത്തികവര്ഷാന്ത്യത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബുധനാഴ്ച അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 907കോടി രൂപയാണ് മലയാളികള്‍ മദ്യപാനത്തിനായി ചെലവാക്കിയത്. 5,538.59കോടി രൂപയുടെ മദ്യമാണ് മലയാളികള്‍ കുടിച്ചത്.
സംസ്ഥാനത്ത് 187.95 ലക്ഷം കെയ്സ് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യമാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനത്തോളം വര്‍ധന. 2008-09 വര്‍ഷം 171.17 ലക്ഷം കെയ്സ് വിറ്റു.
ബിയര്‍ വില്‍പ്പനയും കൂടുകയാണ്. 85.14 ലക്ഷം കെയ്സുകളാണ് അവസാന സാമ്പത്തിക വര്‍ഷം വിറ്റത്. തൊട്ടുമുന്‍വര്‍ഷം അത് 70.6 ലക്ഷം കെയ്സുകളായിരുന്നു. 20.59 ശതമാനത്തിന്റെ വര്‍ധന.
ബിവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനയിലൂടെ 200ല്‍പ്പരം കോടി രൂപയാണ് ലാഭം കൊയ്തത്. മുന്‍വര്‍ഷം അതു 110 കോടിയായിരുന്നു. 2010-11. 6,000 കോടി രൂപയുടെ മദ്യം വില്‍ക്കാനാണ് കോര്പ്പറേഷന് തയാറെടുക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 900ത്തില്‍പ്പരം കോടി രൂപയുടെ വീതം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications