കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊയ്ബിന്റെ വാദം പൊളിയുന്നു; വിവാഹം നേരത്തെ?

  • By Ajith Babu
Google Oneindia Malayalam News

Sania And Shoaib
ദില്ലി: ഭാര്യയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ അയേഷാ സിദ്ദിഖിയെ കണ്ടിട്ടേയില്ലെന്ന പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ വാദം പൊളിയുന്നു. ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ഒരു പാക് ചാനല്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് ഷൊയ്ബിന്റെ വാദം ദുര്‍ബലമായത്.

അതിനിടെ വിവാഹത്തിന് ശേഷം പാകിസ്താനിലെത്തിയാല്‍ ഷൊയ്ബ്-സാനിയ ദമ്പതികളെ അറസ്റ്റ് ചെയ്യാന്‍ നിയമമുണ്ടെന്ന് അയേഷ സിദ്ദിഖിയുടെ പാക് അഭിഭാഷകന്‍ ഫറൂഖ് ഹസന്‍ പറഞ്ഞു. ആദ്യ ഭാര്യയുമായി വിവാഹ മോചനം നടത്താതെ സാഹചര്യത്തിലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

അയേഷയെ കണ്ടിട്ടില്ലെന്നും സാനിയ തന്റെ ആദ്യഭാര്യയായിരിക്കുമെന്നു ഷൊയ്ബ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ദിഖിയുടെ കുടുംബം നിയമനടപടികളുമായി മുന്നോട്ട് പോകുന്നത്.

അതിനിടെ സാനിയ-ഷൊയ്ബ് വിവാഹം നേരത്തെ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഈ മാസം 15 ന് വിവാഹം നടത്താനായിരുന്നു തീരുമാനം. സാനിയയുടെ കുടുംബക്കാര്‍ വിവാഹ ചടങ്ങിനായുളള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. പുതിയ സാഹചര്യത്തില്‍ വിവാഹം നേരത്തെ നടത്താനും 15ന് വിവാഹ വിരുന്ന് നടത്താനുമാണ് തീരുമാനമെന്ന് സൂചനകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X