ചിദംബരം മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രത്തില്‍
ലാല്‍ഗഡ്: മാവോയിസ്റ്റുകള്‍ക്കെതിരെ പ്രഖ്യാപിച്ച ഗ്രീന്‍ഹണ്ടിന്റെ പുരോഗതി വിലയിരുത്തുന്നതിനും ബംഗാളിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാനുമായി ആഭ്യന്തര മന്ത്രി പി ചിദംബരം പശ്ചിമ മി്ഡ്‌നാപൂരിലെ ലാല്‍ഗഡിലെത്തി.
കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ ചിദംബരം മുഖ്യമന്ത്രി ബുദ്ധേവ് ഭട്ടാചാര്യയുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രത്യേക ഹെലികോപ്്ടറിലാണ് ചിദംബരം മാവോവാദികളുടെ ശക്തികേന്ദ്രമായ ലാല്‍ഗഡില്‍ എത്തിയത്. അതേ സമയം ചിദംബരത്തിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് മാവോവാദികള്‍ 24 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിരിയ്ക്കുകയാണ്.
പശ്ചിമ മിഡ്‌നാപൂര്‍, പുരുലിയ ബാങ്കുര, ജില്ലകളിലാണ് ബന്ദ്. സാധാരണക്കാരായ ഗ്രാമീണരെയും ആദിവാസികളേയും ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിന്റെ പേരില്‍ സൈന്യം പീഡിപ്പിക്കുകയാണെന്ന് മാവോയിസ്റ്റ് സംഘടനകള്‍ ആരോപിക്കുന്നു.
കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ലാല്‍ഗഡില്‍ കുഴിബോംബ് സ്‌ഫോടനം നടന്നിരുന്നു. ഈ സാഹചര്യത്തില്‍ കടുത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിരിയ്ക്കുന്നത്.












Click it and Unblock the Notifications