Get Updates
Get notified of breaking news, exclusive insights, and must-see stories!

മാവോയിസ്റ്റുകള്‍ക്കെതിരെ സൈനിക നടപടിയില്ല

Chidambaram
ലാല്‍ഗഡ്: മാവോയിസ്റ്റുകള്‍ക്കെതിരെ സൈനിക നടപടിയില്ലെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം. പശ്ചിമ ബംഗാളിലെ ലാല്‍ഗഡ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മാവോയിസ്റ്റുകള്‍ക്കെതിരായ തുടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. മാവോവാദികള്‍ക്ക് ഗ്രാമീണരുടെ പിന്തുണയുണ്ടെന്നത് ശരിയല്ല. വികസനത്തിന് എതിരാണ് മാവോയിസ്റ്റുകളെന്നും അവര്‍ ഭീരുക്കളാണെന്നും ചിദംബരം പറഞ്ഞു.

മാവോവാദികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ ബംഗാള്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഒളിത്താവളങ്ങളിലിരുന്ന് പോരാട്ടം നടത്തുന്ന മാവോയിസ്റ്റുകളെ സഹായിക്കരുതെന്ന് ഗ്രാമീണരോട് അദ്ദേഹം അഭ്യര്‍ഥിച്ചു.

ബംഗാള്‍ സര്‍ക്കാരിന്റെ നടപടികളെ വിമര്‍ശിയ്ക്കാനും ചിദംബരം തയാറായി. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് വീഴ്ചപറ്റിയിട്ടുണ്ട്.
ഇത് തിരുത്തി മുന്നോട്ട് പോകണം. പ്രശ്‌നം പരിഹരിക്കാന്‍ മൂന്നുവര്‍ഷമെങ്കിലുമെടുക്കുമെന്നും ചിദംബരം പറഞ്ഞു.

ലാല്‍ഗഡിലെ ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ആഭ്യന്തരമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+