പാര്‍ലമെന്റിലേക്ക് ഇനി പ്രതിമകളില്ല

ഇപ്പോള്‍ തന്നെ ഒരുപാട് പ്രതിമകള്‍ പാര്‍ലമെന്റിലുണ്ട്. ഇത് സ്ഥലദൗര്‍ലഭ്യം ഉണ്ടാക്കുന്നുവെന്ന കാരണത്തിലാണ് നടപടി.
അതേസമയം അപൂര്‍വമായ സാഹചര്യങ്ങളില്‍ പ്രതിമകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് പാര്‍ലമെന്റിന്റെ ഹെറിറ്റേജ് കമ്മിറ്റിയുടെ അനുവാദം വാങ്ങണമെന്ന നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇനി മുതല്‍ ഛായാചിത്രങ്ങളുടെ പ്രതീകാത്മക അനാച്ഛാദനം നടത്തിയ ശേഷം ചിത്രങ്ങള്‍ പാര്‍ലമെന്റ് മ്യൂസിയത്തിന് കൈമാറും. ദേശീയ-പ്രാദേശിക നേതാക്കളുടെ അമ്പതോളം പ്രതിമകള്‍ ഇപ്പോള്‍ തന്നെ പാര്‍ലമെന്റ് വളപ്പില്‍ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications