കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോ പാര്‍ക്കില്‍ 2500 കോടിയുടെ വികസനം

  • By Ajith Babu
Google Oneindia Malayalam News

V S Achuthanandan
കൊച്ചി: ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തില്‍ 2500 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഒരുലക്ഷത്തി പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കുന്ന വിധത്തിലായിരിക്കും പദ്ധതികള്‍ നടപ്പാക്കുക. ഇന്‍ഫോപാര്‍ക്കില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതി നടത്തിപ്പിന് ഗ്ലോബല്‍ കണ്‍സല്‍ട്ടന്‍സിയെ നിയോഗിക്കും. ഇതിനായി മൂന്നു മാസത്തിനകം ടെണ്ടര്‍ വിളിക്കും. റോഡ്, ജലം, വൈദ്യുതി അടക്കമുള്ള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ കളക്ടര്‍ കെഎം ബീനയെ ചുമതലപ്പെടുത്തി. ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സ്മാര്‍ട് സിറ്റിയുടെ കാര്യത്തില്‍ ഇനി ടീകോമാണ് നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. റിയല്‍എസ്റ്റേറ്റ് കച്ചവടക്കാരായിരുന്ന ടീകോമിന് കൂടുതല്‍ കച്ചവടം നടത്താനുള്ള ആഗ്രഹത്തില്‍ വന്ന നിരാശയാകാം പ്രശ്‌നങ്ങള്‍ക്ക് കാരണം.

സ്മാര്‍ട്ട് സിറ്റിയുമായി മുന്നോട്ടു പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ടീകോമാണ്. ടീകോമിനോട് നിലപാട് അറിയിക്കാന്‍ നിര്‍ദ്ദേശിച്ച് നല്‍കിയ കത്തിന് മറുപടി ലഭിച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച് ടീകോം നിലപാട് വ്യക്തമാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കരാറൊപ്പിട്ടതിനുശേഷം 246 ഏക്കറിന് പ്രത്യേക സാമ്പത്തിക മേഖല പദവി വേണമെന്ന് ടീകോം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനെ പിന്തുണച്ചു. ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണോ എന്ന് ടീകോം വ്യക്തമാക്കണം. ടീകോമിന്റെ നിലപാട് അറിഞ്ഞ ശേഷമേ സ്മാര്‍ട് സിറ്റിയ്ക്കായി മറ്റു സംരംഭകരെ സര്‍ക്കാര്‍ സമീപിക്കുകയുള്ളൂ എന്നും വിഎസ് അച്യുതാന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X