വെടിയേറ്റ ഫോസ്റ്റ് ഗാര്‍ഡ് മരിച്ചു

വയറിലും തുടയിലും വെടിയേറ്റ ദേവദാസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്.
കഴിഞ്ഞമാസം 25 ന് കൊളമല വനത്തിലാണ് ദേവദാസിന് വെടിയേറ്റത്. കാട്ടില്‍ വേട്ടയ്‌ക്കെത്തിയയാളെ തടയാന്‍ ശ്രമിക്കുന്നതിനടെയായിരുന്നു സംഭവം.
വേട്ടയ്ക്ക് ഒരാള്‍ കാട്ടില്‍ കയറിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ദേവദാസ് വനത്തില്‍ കയറുകയായിരുന്നു. തുടര്‍ന്ന് തോക്കുമായി കണ്ട ഒരാളെ കീഴടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പിടിയിലായ നായാട്ടുകാരന്‍ പുതുപ്പടി പ്ലാപ്പറ്റകൂട്ടാല കെ.കെ മമ്മദ് (65) റിമാന്‍ഡിലാണ്.












Click it and Unblock the Notifications