കെഎ മാനുവലിനെ പിഎസ് സി അംഗമാക്കാം

മാനുവലിനെ പിഎസ് സി അംഗമാക്കാനുള്ള മന്ത്രിസഭായോഗ തീരുമാനത്തില്‍ ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പിരിച്ചുവിടലിനെതിരേ മാനുവല്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ പരാതിയില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടു മാനുവലിനെ കുറ്റക്കാരനായി കരുതാനാവില്ല. ട്രൈബ്യൂണല്‍ തീരുമാനം എതിരായാല്‍ പിഎസ് സി സ്ഥാനത്തു നിന്നു നീക്കാന്‍ നിയമതടസമില്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
ഇത് രണ്ടാം തവണയാണ് മാനുവലിനെ പിഎസ് സി അംഗമാക്കണമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കുന്നത്. വിലക്കുകള്‍ ലംഘിച്ച് സമരം നടത്തിയതിനാണ് ഏജീസ് ഓഫിസില്‍ സെക്ഷന്‍ ഓഫിസറായിരുന്ന മാനുവലിനെ 2009 മാര്‍ച്ച് അഞ്ചിനാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.












Click it and Unblock the Notifications