കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനുമതിയില്ലാതെ ഷോയിബ് ഇന്ത്യവിടരുത്: പൊലീസ്

  • By Super
Google Oneindia Malayalam News

Shoib
ഹൈദരാബാദ്: പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിനെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തു. ഷോയിബിന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടുകൊണ്ട് അയേഷ സിദ്ദിഖിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.

ഷോയിബിന്റെ പ്രതിശ്രുതവധുവും ടെന്നിസ് താരവുമായ സാനിയ മിര്‍സയുടെ ജൂബിലി ഹില്‍സിലുള്ള വീട്ടിലെത്തിയാണ് പൊലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ രണ്ടുമണിക്കൂറോളം നീണ്ടു. ഷോയിബിന്റെ പാസ്‌പോര്‍ട്ടും സെല്‍ഫോണും ഹൈദരാബാദ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സിദ്ദിഖിയുടെ പരാതിയെ തുടര്‍ന്ന് ഷോയിബിനെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ അനുമതിയില്ലാതെ ഷോയിബ് ഇന്ത്യ വിടരുതെന്നു ഹൈദരാബാദ് പൊലീസ് നിര്‍ദേശം നല്‍കി.

വഞ്ചന, ഭീഷണിപ്പെടുത്തല്‍, സ്ത്രീധന പീഡനം തുടങ്ങിയ വിവിധ വകുപ്പുകളിലാണ് മാലിക്കിനെതിരെ കേസെടുത്തിട്ടുള്ളത്. കറാച്ചിയില്‍ മാലിക്കിനെതിരെ കേസ് നടത്താന്‍ വക്കീലിനെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്.

അതേസമയം, അയേഷ ആള്‍മാറാട്ടത്തിലൂടെയാണ് വിവാഹത്തിന് തന്നെ നിര്‍ബന്ധിതനാക്കിയതെന്നാണു ശുഐബ് മാലിക് പറയുന്നത്. മറ്റൊരു പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചുതന്ന് അയേഷയാണെന്നു തെറ്റിദ്ധരിപ്പിച്ച ശേഷം ഫോണിലൂടെ വിവാഹം നടത്തുകയായിരുന്നു.

അയേഷയുടെ മൂത്ത സഹോദരിയെന്ന വ്യാജേന തന്നെ പരിചയപ്പെട്ട സ്ത്രീ തന്നെയാണ് അയേഷയെന്നു പിന്നീടു മനസ്സിലായപ്പോള്‍ ബന്ധത്തില്‍ നിന്നു പിന്‍മാറിയെന്നും മാലിക് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X