വധശിക്ഷ : ഇന്ത്യക്കാര്‍ അപ്പീലിന് പോകാമെന്ന് യുഎഇ

ബാഹ്യ ഇടപെടലില്ലാതെ അപ്പീല്‍ പോകാനുള്ള അവകാശം യുഎഇ നിയമം അനുശാസിക്കുന്നുണ്ടെന്നും എംബസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
2009 ജനുവരിയിലാണ് ഷാര്‍ജയിലെ സജയില്‍ കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമദ്യ വില്പന സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് പാക് വംശജന്റെ കൊലയില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്ന് പാക് പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് ഷാര്‍ജയിലെ കോടതി 17 പേര്‍ക്ക് വധശിക്ഷ വിധിച്ചത്. ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ 17നും 30നുമിടയില്‍ പ്രായമുള്ളവരാണ്. ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യുഎ.ഇയില്‍ ആദ്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications