ഗോള്‍ഫ് ക്ലബ്: നിവേദിത ഹര്‍ജി പിന്‍വലിച്ചു

ഗോള്‍ഫ് ക്ലബ് ഏറ്റെടുത്ത റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നടപടിയെ 'രാജാവിനേക്കാള്‍ വലിയ രാജഭക്തി' എന്നാണ് ഹൈക്കോടതി നേരത്തെ പരാമര്‍ശിച്ചത്. ഇതു നീക്കികിട്ടാനാണ് നിവേദിത സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ഒക്‌ടോബറില്‍ ഇക്കാര്യം ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജിയ്‌ക്കൊപ്പം നിരുപാധിക മാപ്പപേക്ഷയും വയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിവേദിത നല്‍കിയ മാപ്പപേക്ഷ നിരുപാധികമല്ലെന്ന് കാണിച്ച് കോടതി തള്ളി.
പുതിയ മാപ്പപേക്ഷ സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിവേദിതയുടെ അഭിഭാഷകന്‍ മാപ്പപേക്ഷ നല്‍കിയിരുന്നില്ല. പകരം ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ നല്‍കിയത്. ഇതിനെ ഗോള്‍ഫ് ക്ലബ്ബിന്റെ അഭിഭാഷകന്‍ എതിര്‍ത്തു. ക്ലബ് ഏറ്റെടുത്ത കേസില്‍ ഗോള്‍ഫ് ക്ലബ് അധികൃതര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ അര്‍ഹതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications