മൂന്നാം മുന്നണിയുമായി വിജയകാന്ത്

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എട്ടുശതമാനം വോട്ട് ലഭിച്ച ഡിഎംഡികെയ്ക്ക് ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്നാണ പാര്‍ട്ടി കണക്കുക്കൂട്ടുന്നത്. ഡിഎംകെയിലെ മക്കള്‍ രാഷ്ട്രീയവും എഐഎഡിഎംകെയിലെ ഏകാധിപത്യവും സാധാരണക്കാരന് മടുപ്പിച്ചിരിയ്ക്കാമെന്ന് വിജയകാന്ത് കരുതുന്നു.
മുന്നണി രൂപീകരണത്തിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ഡിഎംഡികെ ബന്ധപ്പെട്ടതായാണ് സൂചനകള്‍. കഴിഞ്ഞ ദിവസം രജനികാന്ത്, കമല്‍ഹാസന്‍ എന്നിവരെ മൂന്നാം മുന്നണിയിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രസ്താവനയിറക്കാനും ക്യാപ്റ്റന്‍ തയാറായിരുന്നു. തമിഴ് രാഷ്ട്രീയ ചരിത്രത്തില്‍ സിനിമക്കാര്‍ അധികാരത്തില്‍ വന്നാല്‍ മാത്രമേ അടിസ്ഥാന വര്‍ഗത്തിന്റെ ക്ഷേമത്തിനായി വല്ലതും ചെയ്യാനാവുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടുന്നു.
അതേ സമയം സംസ്ഥാനത്ത് ശക്തരല്ലാത്ത ബിജെപിയുമായോ ഇടതു കക്ഷികളുമായോ കൂട്ടുചേര്‍ന്ന് മല്‍സരിക്കാന്‍ ഡിഎംഡികെയ്ക്ക് താല്‍പര്യമില്ല. ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിപ്പിയ്ക്കുന്നതിന്റെ ഭാഗമായി ആരംഭിയ്ക്കുന്ന പുതിയ ടെലിവിഷന്‍ ചാനലായ ക്യാപ്റ്റന്‍ ടിവിയുടെ പ്രവര്‍ത്തനം ഈ മാസം 14ന് ചെന്നൈയില്‍ തുടങ്ങും.












Click it and Unblock the Notifications