കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ബില്‍: സര്‍വ്വകക്ഷിയോഗം തിങ്കളാഴ്ച

  • By Lakshmi
Google Oneindia Malayalam News

Women
ദില്ലി: വനിതാ സംവരണ ബില്‍ സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കളാഴ്ച സര്‍വകക്ഷി യോഗം ചേരും.

രാജ്യസഭയില്‍ പാസാക്കിയ ബില്ലിന് ലോക്‌സഭയില്‍ എസ്പി, ആര്‍ജെഡി തുടങ്ങിയ പാര്‍ട്ടികളുടെ കനത്ത എതിര്‍പ്പ് നേരിടുന്ന പശ്ചാത്തലത്തിലാണ് യോഗം.

നിലവിലുള്ള രൂപത്തില്‍ ബില്‍ അംഗീകരിക്കില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, ബിഎസ്പി, ജനതാദള്‍ യുണൈറ്റഡ് എന്നീ കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. 33 ശതമാനം സംവരണത്തില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേകം സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം.

ഈ കക്ഷികള്‍ക്ക് ലോക്‌സഭയില്‍ ശക്തമായ പ്രാതിനിധ്യം ഉള്ളതുകൊണ്ടുതന്നെ ഇവരെ മറികടന്നുകൊണ്ട് ബില്‍ പാസാക്കുക സര്‍ക്കാരിന് തലവേദനയാകും.

ഏപ്രില്‍ 15 ന് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പുനരാരംഭിക്കുന്നതിനു മുമ്പ് ഇവരെ അനുനയിപ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ബില്ലുമായി മുന്നോട്ടു പോവുകയാണെന്നു നിയമമന്ത്രി എം. വീരപ്പമൊയ്‌ലി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

ബില്ലിനെ എതിര്‍ക്കുന്നവര്‍ക്ക് നിലപാട് വിശദീകരിക്കാന്‍ യോഗത്തില്‍ അവസരം നല്‍കും. ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വിട്ടുനിന്ന തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കും.

പാര്‍ട്ടിയുടെ കാഴ്ചപ്പാട് മമതാ ബാനര്‍ജി അറിയിക്കും. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലാണ് യോഗം. ലോക്‌സഭയിലും ബില്ലിനെ പിന്തുണയ്ക്കുമെന്ന് സിപിഎം നേതാവ് ബസുദേവ് ആചാര്യ വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X