Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ ബില്‍: യാദവന്മാര്‍ അയഞ്ഞില്ല

Mulayam And Lalu
ദില്ലി: വനിതാ സംവരണബില്ലിനെ സംബന്ധിച്ച സര്‍വ്വകക്ഷിയോഗം പൂര്‍ത്തിയായി. യോഗത്തില്‍ സമവായമുണ്ടായിട്ടില്ല.

സംവരണത്തിനുള്ളില്‍ സംവരണം വേണമെന്ന ആവശ്യത്തില്‍ നിന്നും പിന്നാക്കം പോകില്ലെന്ന് ആര്‍ജെഡി, സമാജ്‌വാദി പാര്‍ട്ടി, ടിഡിപി, ജെഡിപി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ആവശ്യപ്പെട്ടു.

33 ശതമാനം സംവരണത്തില്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് പ്രത്യേകം സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം.

മുന്‍പ് ബില്ലില്‍ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാത്ത മമത ബാനര്‍ജി സംവരണത്തിനുള്ളില്‍ ന്യൂനപക്ഷ സംവരണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

യോഗത്തിലെടുത്ത തീരുമാനം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അറിയിച്ചു. സംവരണത്തിനുള്ളില്‍ സംവരണം എന്ന നിലപാടിനെ കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ അനുകൂലിക്കുമെന്ന് സിപിഎം അറിയിച്ചു.

സമവായത്തിനായി ബില്‍ അവതരണം നീട്ടിവച്ചാല്‍ എതിര്‍ക്കില്ലെന്ന് സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അറിയിച്ചു.

വനിതാ സംവരണ ബില്ലില്‍ സംവരണത്തിനുള്ളില്‍ സംവരണം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുമെന്ന് ബിജെപി വ്യക്തമായിട്ടുണ്ട്.
c

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+