യുവാക്കളുടെ ആഭാസത്തിന് കടിഞ്ഞാണിടാന്‍ നാട്ടുകാര്‍
കണ്ണൂര്‍: കല്യാണ വീടുകളില്‍ യുവാക്കളുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്കും ആഭാസങ്ങള്‍ക്കുമെതിരെ തലശേരിയിലെ എരഞ്ഞോളി പഞ്ചായത്തിലെ എസ്.എന്‍ പുരത്ത് പൗരയോഗം ചേര്‍ന്നു.
ഞായറാഴ്ചയാണ് യോഗം നടന്നത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ യുവാക്കള്‍ പങ്കെടുത്തില്ല.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ വിവാഹമെന്നത് രണ്ടോ മൂന്നോ ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളായി മാറുകയാണ്. ഇതിനൊപ്പം യുവാക്കളുടെ മദ്യപാനവും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമുണ്ടാകുന്ന ശല്യങ്ങള് വേറെയും. മിക്കയിടത്തും മദ്യമില്ലെങ്കില്‍ വിവാഹം കൊഴുക്കില്ലെന്നും യുവാക്കള്‍ സഹകരിക്കില്ലെന്നുമുള്ള അവസ്ഥയാണ് നിലനില്‍ക്കുന്നത്.
യുവാക്കളുടെ ഊര്‍ജം സാമൂഹികസാംസ്കാരിക പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിടാത്തതുകൊണ്ടാണ് ഇത്തരം വിപത്തുകളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ കമ്മീഷന് അംഗം അഡ്വക്കേറ്റ് കെ.ഇ ഗംഗാധരന് പറഞ്ഞു.
തൊഴിലില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട അവസ്ഥയില്‍ ഇത്തരം സാമൂഹികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സ്ഥിതിയിലാണ് നാം. മദ്യമാണ് ഇതിന്റെ പ്രധാന കാരണമെന്ന് വിസ്മരിക്കരുത്- അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്ത ജനങ്ങള്‍ യുവാക്കളുടെ ലെക്കുകെട്ട പെരുമാറ്റം മൂലം തങ്ങള്‍ക്കും കുടുംബത്തിനും വന്നുചേര്‍ന്ന അനുഭവങ്ങള്‍ പങ്കുവെച്ചു. വിവാഹദിവസം വധൂവന്മാരെ കുതിരപ്പുറത്തും ജെസിബിയ്ക്ക് മുകളിലും കയറ്റുന്നതും മരണവീട്ടില്‍ കോഴിക്കറിയും മദ്യവും വിളമ്പുന്നതുവരെയുള്ള അനുഭവങ്ങള്‍ പലരും പങ്കുവച്ചു.
പൗരയോഗത്തില്‍ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രഹീദ് അധ്യക്ഷത വഹിച്ചു. ഒന്‍പതിന നിര്‍ദേശങ്ങളടങ്ങിയ പൗരരേഖ കോറോത്ത് രാജന് അവതരിപ്പിച്ചു. എരഞ്ഞോളി പഞ്ചായത്തില്‍ യുവാക്കളുടെ ഈ അഴിഞ്ഞാട്ടത്തിനെതിരെ നാട്ടുമുഖ്യസ്ഥന്മാരുടെ കണ്വെന്ഷന് വിളിച്ചുചേര്‍ക്കാന്‍ പൗരസമിതി നിര്‍ദേശിച്ചിട്ടുണ്ട്.
വിവാഹദിവസം വരനെ മദ്യം കഴിപ്പിച്ച് ലക്കുകെടുത്തുന്നതും വധുവിനെ അപമാനിക്കുന്നതും തുടങ്ങി വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശല്യമാകുന്ന യുവജനപ്രവര്‍ത്തനം നാള്‍ക്കുനാള്‍ കൂടുകയാണ്. മദ്യം വിളമ്പില്ലെന്ന് വാശിപിടിക്കുന്ന വീട്ടുകാര്‍ പലപ്പോഴും സഹകരിക്കാന്‍ ആളില്ലാതെ വിവാഹം പോലുള്ള ചടങ്ങുകള്‍ നടത്തിയെടുക്കാന്‍ പാടുപെടുന്നതും സാധാരണമാണ്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications