പരസ്യമായി ചുംബനം: ദമ്പതികള്‍ക്ക് തടവ്

മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവായ ബ്രിട്ടീഷ് പൗരന്‍ അയ്മന്‍ നജാഫിയെയും ഷാര്‍ലറ്റ് ആഡംസിനെയുമാണു പരസ്യചുംബനത്തെത്തുടര്‍ന്ന് കോടതി ശിക്ഷിച്ചത്.
ചുംബനത്തിന്റെ പേരില്‍ 2009 നവംബറിലാണ് ഇവര്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഒരു മാസം തടവും 270 ഡോളര്‍ പിഴയും ചുമത്തി. മദ്യം ഉപയോഗിച്ചതിനു വേറെയും പിഴയിട്ടിരുന്നു.
കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗികച്ചുവയോടെ ചുംബിച്ചെന്ന് ആരോപിച്ച് ഒരു വീട്ടമ്മ നല്‍കിയ പരാതിയെത്തുടര്‍ന്നാണു പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
മദ്യപിച്ചിരുന്നെന്നും എന്നാല്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നില്ലെന്നും ദമ്പതികള്‍ വ്യക്തമാക്കി. മാര്‍ച്ച് രണ്ടാം വാരം ഇവര്‍ക്ക് ശിക്ഷ വിധിച്ചിരുന്നെങ്കിലും ഇതിനെതിരെ ഇവര്‍ അപ്പീല്‍ നല്കുകയായിരുന്നു. എന്നാല്‍, അന്തിമവിധിയില്‍ കോടതി ശിക്ഷയെ പിന്താങ്ങുകയായിരുന്നു. ഒരുമാസത്തെ തടവ് അനുഭവിച്ചുകഴിഞ്ഞാല്‍ ഇവരെ നാടുകടത്താനും കോടിത ഉത്തരവിട്ടിട്ടുണ്ട്.
2008ല്‍ ദുബായ് ബീച്ചില്‍ പരസ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട മറ്റൊരു ബ്രിട്ടീഷ് ദമ്പതികള്‍ക്കു മൂന്നുമാസം തടവ് ലഭിച്ചിരുന്നെങ്കിലും പിന്നീടു റദ്ദാക്കിയിരുന്നു.
അശ്ലീല എസ്എംഎസ് അയച്ചെന്ന് ആരോപിച്ചു രണ്ടു. ഇന്ത്യന്‍ വംശജരെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു ദുബായില്‍ ശിക്ഷിച്ചിരുന്നു.












Click it and Unblock the Notifications