മെക്‌സിക്കോ-അമേരിക്ക അതിര്‍ത്തിയില്‍ ഭൂചലനം

മെക്‌സിക്കോ അതിര്‍ത്തി പ്രദേശമായ മെക്‌സിക്കാലിയിലാണ് ആദ്യചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം അമേരിക്കയിലെ കാലിഫോര്‍ണിയ, ലോസ് ആഞ്ജലിസ് എന്നിവിടങ്ങളിലും അനുഭവപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് മൂന്ന് തുടര്‍ചലനങ്ങള്‍ ഉണ്ടായി. മെക്‌സിക്കോയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്.
തുടര്‍ചലനങ്ങളുണ്ടാകാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും സുനാമി സാദ്ധ്യതയുണ്ടെന്ന് അറിയിപ്പില്ല. 1992 നു ശേഷം ഈ പ്രദേശത്തുണ്ടാകുന്ന ശക്തമായ ഭൂചലനമാണിത്.












Click it and Unblock the Notifications